Friday, 21 June 2013

തന്തയില്ലായ്മയുടെ തെരുവുകൾ



ഒരു ശരത്കാല രാത്രിയിൽ
പണ്ട് ,
ഇരുളും നിലാവും
ഇണചേര്‍ന്നുപിരിഞ്ഞത്രേ ,

അങ്ങനെയാണ് ,
നിലാവൊരായിരം,
തന്തയില്ലാത്ത
നിഴലുകളെ പെറ്റതെന്ന് ..

അവര്ക്കൊക്കെ
എന്ത് പറ്റിയെന്നോ ?!

അന്തിയോളം
അകിട് വലിച്ചൂറ്റി,
പകൽ ,
തള്ള വിളർത്തു ചാവുന്നതും
നോക്കിയിരുന്നു
കുറച്ചെണ്ണം ..

വഴി വിളക്കിന്റെ
മറവിൽ ഇരുണ്ട് മുറ്റി
മാവിന്റെ കടക്കൽ
കാലു ചുറ്റി
നിവര്ന്നു കിടന്നൊരുത്തി
മാവ് വെട്ടും വരേയ്ക്കും

കുറ്റി കാട്ടിലേക്ക്
തന്തയെ തിരഞ്ഞുപോയി
ചത്തൊടുങ്ങി
ഒരു പത്തു നൂറെണ്ണം

ഒരുത്തൻ തെളിഞ്ഞും മറഞ്ഞും
എന്റെ പുറകേ കൂടിയിട്ടുണ്ട്
പോന്നോട്ടെ ,
കൈയ്യിലൊന്നുമില്ലാത്തവരിൽ നിന്ന്
അവനെന്താണ് പിടിച്ചുപറിക്കുക ?

4 comments:

  1. എന്ത് പിടിച്ചുപറിയ്ക്കും?
    എനിയ്ക്കും നിശ്ചയമൊന്നുമില്ല

    ReplyDelete
  2. അവവനവന്റെ ചേതനകൾ കൂടെ ഉണ്ടാകും.
    സ്വന്തം ആത്മാവിനെ തന്ത ഇല്ലാത്തവൻ എന്ന്
    വിളിക്കാൻ പാടില്ല.
    ആറടി മണ്ണിന്റെ സ്വപ്നം കണ്ടു തുടങ്ങിയാൽ
    പുറകെ നടക്കുന്നവൻ പിന് വലിയും.

    ReplyDelete
  3. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  4. തന്തയില്ലാത്ത നിഴലുകള്‍

    ReplyDelete