Monday, 24 September 2012

തിരിച്ചറിവുകള്‍ ....


തിരിച്ചറിവുകള്‍...
-----------------------------------
               -1-

കുഴിഞ്ഞ കണ്ണുകളുമായ് 
ചരമ കോളത്തിലിരുന്നവരിലൊരു 
നരച്ച രൂപത്തിന്
നീല മഷികൊണ്ടൊരു
മുഖം വരച്ചു കൂട്ടി
കറുത്ത മഷികൊണ്ട്
താടി വലിച്ചു നീട്ടി
കിടാവ്
ശ്വാസം കിട്ടാതെ
ചിരിച്ചു മറിഞ്ഞു

നാട്ടിലെ ഓട്ടുപുരയില്‍,
ഒരു കട്ടിലിന്‍ മുകളില്‍
ആരെയോ  കാത്തുകിടന്നു
 ദ്രവിച്ചു വീണ  മുത്തച്ഛന്‍,

കൊച്ചുമോന് മുമ്പിലൊരു 
അജ്ഞാതശവമായി കിടന്ന്
നീല മോണ കാട്ടിതിരികെ 
ചിരിച്ചു കാണിച്ചു ...

          -2-

വിളര്‍ച്ച പടര്‍ന്ന 
മുഖത്തിത്തിരി ചായം വലിച്ചു നീട്ടി 
പതിവുകാര്‍ തന്ന 
നഖ ക്ഷതങ്ങളില്‍
പൌഡര്‍ നിറച്ചു കൂട്ടി 
ഒരുത്തി 
കണ്ണാടിയിലേക്ക് നോക്കി 
ചിരിച്ചു കാണിച്ചു

ഉള്ളിലുള്ളതെല്ലാം 
ചായങ്ങളില്‍ മുങ്ങി 
തിരിച്ചറിയാത്ത വിധം 
മറഞ്ഞു പോയതോര്‍ത്ത് 
കണ്ണാടിയിലിരുന്നവള്‍
കണ്ണ് നിറയും വരെ 
കുലുങ്ങി ചിരിച്ചു ..

2 comments:

  1. പൊരുളറിയാത്ത
    പൊട്ടിച്ചിരികളും
    തിരിച്ചറിയാതെ പോകുന്ന
    ജന്മദു:ഖങ്ങളും...

    കവിത നന്നായി.

    ReplyDelete
  2. തിരിച്ചറിയാത്ത തിരിച്ചറിവുകള്‍ .. കൊള്ളാം

    ReplyDelete