Tuesday, 18 September 2012

ശരികള്‍ അറിഞ്ഞുകൂടാത്തവര്‍......!!!....




പകല്‍ 
തനിക്കുമുള്ളതാണെന്നോര്‍ത്ത്
ഒരു പാമ്പിന്‍കുഞ്ഞ്
വെളിച്ചത്തേക്കിറങ്ങി ഇഴഞ്ഞുവെന്ന് ,


രാത്രി തനിക്കുമുള്ളതാണെന്നോര്‍ത്ത്
ഒരു പെണ്‍കുട്ടി 
ഇരുട്ടത്തേക്കിറങ്ങി നടന്നുവെന്ന് ...


 കണ്ടവരൊക്കെയും
 കുമിഞ്ഞു കൂടി ചെന്ന്‍

ചോര തുപ്പുവോളം മെതിച്ചു കൂട്ടി 
അവറ്റയെ  
വഴിയരികിലേക്ക് വലിച്ചെറിഞ്ഞെന്ന് ..




10 comments:

  1. ഒന്നുമോര്‍ക്കാതെ ഇറങ്ങിനടക്കുന്നവര്‍ വിവരമറിയും!.

    (ആദ്യത്തെ പാരഗ്രാഫും തുടര്‍ന്നുള്ള പാരഗ്രാഫുകളും തമ്മില്‍ പിണങ്ങിനില്‍ക്കുന്നു!)

    ReplyDelete
  2. കൂടുതല്‍ എന്തിനു?
    ആശംസകള്‍

    ReplyDelete
  3. നല്ല ആശയം, പകൽ പാമ്പിനെ തല്ലി കൊല്ലുന്ന പോലെ രാത്രി പെൺകുട്ടികളെയും.. ആശംസകൾ

    ReplyDelete