Wednesday, 1 August 2012

നീല മനുഷ്യര്‍


കറുത്തവന്‍ കൃഷ്ണനാകുന്നതും
കൃഷ്ണന്‍ കറുത്തവനാകുന്നതും
സഹിക്കുവാനാവാതെ
നമ്മളവനെ
നീലം മുക്കിയതോര്‍ക്കുന്നുവോ ?

ചരിത്രമേ ,നിനക്കുള്ളില്‍
എത്രയെത്ര നിഴലുകള്‍,
നിറം ചോര്ന്നവര്‍,
നീലമനുഷ്യര്‍....... ......

7 comments:

  1. നീലക്കുറുക്കനും...

    ReplyDelete
  2. അപ്പോള്‍ കറുമ്പന്‍ ആവാതിരിക്കാനാ
    കൃഷ്ണന് നീലനിറം കൊടുത്തത് അല്ലെ?
    കൊള്ളാല്ലോ കാര്‍ന്നോന്മാര്‍

    ReplyDelete
  3. നീല രാവ്‌ എന്ന് പറയാമെങ്കില്‍ ഇതും ശരിയാണ്

    ReplyDelete
  4. ''ഞാനമരപ്രഭുവും മരപ്രഭുവുമാണെന്ന് '' അശരീരി മൊഴിഞ്ഞ് പൂന്താനത്തിന്റെ തെറ്റിന്റെ കൂടെ നിന്നവനല്ലേ,,,നീലക്കുറുക്കന്മാര്‍ക്കും മാപ്പ് നല്‍കട്ടെ...
    കവിത വളരെ നന്നായി..

    ReplyDelete
  5. ചരിത്രമേ ,നിനക്കുള്ളില്‍
    എത്രയെത്ര നിഴലുകള്‍,
    നിറം ചോര്ന്നവര്‍,
    നീലമനുഷ്യര്‍.......

    4 വരികളില്‍ ഒരു കറുത്ത ചരിത്രം!

    congrats !

    ReplyDelete