Wednesday, 25 July 2012

ആത്മരോഷം...

എഴുത്തുകാരന്റെ ഉള്ളിലെ
ആത്മരോഷമാണ് കവിത ..!
ഹെന്താ ?..പെരുത്ത നൊണയാണെന്നോ,,

ടിപിയുടെ മരണത്തിന്,
ലീഗിന്റെ പച്ച പുതക്കലിന്,
പെണ്ണിന്റെ കരച്ചിലിന് ,
വിപണിയില്‍ കനത്ത ഡിമാന്റ്ണ്ടാകുമ്പോള്‍ 
ഞങ്ങള്‍ ചുട്ടുകൊടുക്കുന്നതാണിതെല്ലാം എന്നോ?...

തറവാട് കുഴിച്ചു വിറ്റ്
ഓസ്ട്രേലിയക്ക് പോയവന്‍ 
നോസ്ടാല്ജിയ തിരുകി കരയുന്നതെന്തിനെന്നോ?

കാറ്റെങ്ങോട്ടെന്നു നോക്കി 
കവി പടച്ചു വിടുന്ന 
കടലാസ് കടുവകളാണ് 
കവിതയെന്നോ? 

ദേണ്ടെ ..എല്ലാം.. 
ഒന്നാന്തരമായി 
നിഷേധിച്ചിരിക്കുന്നു !
മേലാല്‍
ബുദ്ധിജീവികളോടിമ്മാതിരി 
ഏറനാടന്‍ 
തമാശയിറക്കരുത് ... 
പറഞ്ഞേക്കാം ...!

5 comments:

  1. ചോണനുറുമ്പേ,കവിതയുടെ മധുരത്തരികള്‍ ഇനിയും പങ്കുവെക്കുക
    ആശംസകള്‍

    ReplyDelete
  2. തറവാട് കുഴിച്ചു വിറ്റ്
    ഓസ്ട്രേലിയക്ക് പോയവന്‍ ....ചിലപ്പോള്‍ ഒഞ്ചിയം രീതിയില്‍ പ്രതികരിച്ചേക്കും.

    ReplyDelete
  3. കവിത........??

    അപ്രത്തെ വീട്ടിലെ പെണ്ണല്ലേ കവിത..!!!

    ReplyDelete
  4. കൊള്ളാം ഈ തമാശക്കവിത.

    ReplyDelete
  5. നന്നായിട്ടുണ്ട്, വരികള്‍.

    കാറ്റെങ്ങോട്ടെന്നു നോക്കി
    കവി പടച്ചു വിടുന്ന
    കടലാസ് കടുവകളാണ്
    കവിതയെന്നോ?
    - ആ രണ്ടാംവരിയിലെ കവി വേണ്ടിയിരുന്നില്ല.
    അയാളെ കവി എന്ന് എങ്ങനെ വിളിക്കാന്‍ ധൈര്യം വന്നു?

    ReplyDelete