കണ്ണില്‍കണ്ടെതെല്ലാം പാടെ
ചൊമലില്‍ വലിച്ചു കേറ്റി ,
ഉറുമ്പോളങ്ങനെ
നിലം നെരങ്ങി പോണ വഴി ,
അബ്ദു മുന്നീ ചാടിവീണ്,
കാലോണ്ട് കുറുകെയൊരു
വര വരച്ച്.
തൊണ്ട പൊട്ടുമാറു
തൊള്ളയിട്ടു.
'എല്ലാം പാടെ
വലത്തോട്ടു പോയ്ക്കൊളിന്‍ ....'
വരിവരിയായ്,
അന്തം വിട്ടു നിക്കുന്ന
ഉറുമ്പോളെ
കണ്ട് മടുത്ത് , ഓന്‍
വാപ്പോട് വിളിച്ചു ചോദിച്ചു .
'ഇവറ്റക്കെന്താ വാപ്പാ ഞാമ്പറഞ്ഞ
വയീകൂടെ പോയാല് ...?'
ഉപ്പ ഒന്നും കേക്കാത്ത പോലെ ,
ഉസ്താദിനെ നോക്കി പറഞ്ഞു
'ഇങ്ങള് നോക്കിക്കോളീന്‍
മൂത്തെനേം രണ്ടാമതെനേം
പോലെ ഇതിനേം ഞമ്മള്
ഡാക്കിട്ടരാക്കും...'
ഉറുമ്പുകള്‍
എല്ലാം പാടെ ,
വരിവരിയായി ,
മെല്ലെ
വലത്തോട്ട് നടന്നു തൊടങ്ങി ...
കൊള്ളാം
ReplyDeleteഇത് ശരിക്കും ഇഷ്ടമായി.
ReplyDeleteസ്വന്തം ഇഷ്ടത്തിനല്ലാതെ ജീവിക്കേണ്ടി വരുന്നവര്‍...
കുഞ്ഞുങ്ങള്‍...
:)
ReplyDelete