Sunday, 21 October 2012

കറുത്ത കനലുകള്‍



ഞാന്‍ കേള്‍ക്കുന്നതും
അതേ കാലൊച്ചകളാണ് ..

അണയുന്നതിനും മുമ്പ്
കനലൂതാന്‍ ഓടിയടുക്കുമെന്ന്
ഞാന്‍ കരുതുന്ന എന്റെ
പ്രിയപ്പെട്ടരുടെ കാലൊച്ചകള്‍..,

ഒരു പക്ഷെ അവരെത്തില്ലായിരിക്കും
അല്ലെങ്കില്‍ എത്തുന്നതിനും മുമ്പേ
പുകഞ്ഞു തണുത്ത്
ഞാനൊരു കരികട്ടയാകുമായിരിക്കും

പിന്നെ പിന്നെ
എനിക്ക് മുകളിലൊരായിരം
കരികട്ടകള്‍ കുമിഞ്ഞു കൂടുമായിരിക്കും ,
അവയെല്ലാം  
വിറങ്ങലിച്ചു ചേര്‍ന്നൊരു 
കറുത്ത കല്ലാകുമായിരിക്കും 


പിന്നീടൊരിക്കല്‍
നിങ്ങള്‍ക്കുള്ളിലെ 
കല്‍ചുമരുകളില്‍ 
,
ഇരുണ്ട പൂക്കളായ് , കുന്നുകളായ്
ഒരു കറുത്ത സൂര്യനായ്
ഉരഞ്ഞു തീര്‍
ന്നിത്തിരി 


തീ പടര്‍ത്തുവാനായിരുന്നെങ്കില്‍ ...

2 comments:

  1. ഇന്യും വരട്ടെ രചനകള്‍....... ഫോണ്ട് കുറച്ചുടെ വലുതാകണം.... ആശംസകള്‍...

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു......

    ReplyDelete
  2. തീ പടരട്ടെ

    നല്ല കവിത

    ആശംസകള്‍

    ReplyDelete