Wednesday, 24 October 2012

ഒഴുകിമാറുന്ന ഭൂഖണ്ഡങ്ങള്‍


ഇന്നലെ 
കോടതിയില്‍ വച്ച്, 
ഞാനും അവളും 
രണ്ടു ചെറു കരകളായ്
തെന്നി മാറിയതിനു 
പിന്നാലെയാണ് 
പടരുന്ന 
വിള്ളലുകളെ കുറിച്ചു 
ഞാന്‍ ഓര്‍ത്തു പോയത് ...

അച്ഛനും അമ്മയും പണ്ടേ
ഇരു ധ്രുവങ്ങളിലേക്കായി
ഒഴുകി നീങ്ങിയത് ..
അതിര്‍ത്തി തര്‍ക്കം
മൂത്തചേട്ടനെയൊരു കനാലു ദൂരം
മാറ്റി നിറുത്തിയത് ..
ഒരന്യജാതി പ്രണയത്തിന്
കുഞ്ഞുപെങ്ങളെ
സമുദായ ഭ്രഷ്ടുകെട്ടി
മുക്കി കളഞ്ഞത് ...


പണ്ടൊരിക്കല്‍ ,
എല്ലാം ഒരൊറ്റ
വന്‍കരയായിരുന്നിരിക്കണം ...

ഇന്ന് ,
ഉണ്ണിയുടെ ഉള്ളും ,
വിണ്ടു തുടങ്ങിയിരിക്കണം ...

2 comments:

  1. ഒഴുകിമാറുന്ന വന്‍കരകള്‍ അധികമാകുന്നിപ്പോള്‍

    കവിത നന്ന്

    ആശംസകള്‍

    ReplyDelete
  2. നല്ല കവിത.ഭാവുകങ്ങള്‍

    ReplyDelete