Sunday, 19 May 2013

വലിയ കോമാളികൾ


കാറ്റിനൊപ്പമൊരു 
മുക്കാൽചക്രം വണ്ടിയിൽ 
സ്റ്റെജിലെക്കെത്തുന്ന, 
കരിങ്കല്ലിൽ തട്ടി
പിടികിട്ടാതെ
പുറകോട്ടു വീണു
നിലം പതിക്കുന്ന ,
ഉള്ളിലെന്തു നടന്നാലും
മുന്നിലിരിക്കുന്നവർക്ക്
ഫർലോങ്ങുകൾ നീളമുള്ള
വെളുത്ത ചിരി സമ്മാനിച്ചു
തിരികെ മടങ്ങുന്ന,
ഒന്നാന്തരമൊരു
കോമാളിയാകുന്നു
കടൽ .

6 comments:

  1. കടല്‍ക്കോമാളി

    ReplyDelete
  2. ഇഷ്ടമായി.പ്രത്യേകിച്ച്,

    ഫർലോങ്ങുകൾ നീളമുള്ള
    വെളുത്ത ചിരി...


    ശുഭാശംസകൾ...



    ReplyDelete
  3. please...kadalilne komali ennu mathram vilikkaruthu

    ReplyDelete
  4. കടൽക്കരയിൽ ഭാരം ഇറക്കി വച്ച് കുട്ടികളാകുന്ന നമ്മൾ.. കവിത കടൽ പോലെ ഗഹനം തിര പോലെ ശക്തം

    ReplyDelete