പുതപ്പിനൊപ്പം
ഉറക്കം മതിയാവാതെ ,
ചുരുണ്ട് കിടക്കുമ്പോള്‍ ,
കറുത്ത പാവാടയുടുത്തു വന്ന്
വളകിലുക്കി ,
തുറന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ ,
കൈ നീട്ടി,
കാലില്‍ ഇക്കിളി
കൂട്ടികൊണ്ടവള്‍
പറഞ്ഞു ,
' വരുന്നില്ലേ?,
കളിക്കാം നമുക്കിന്നു പകലന്തിയോളം'
കൊതിയോടെ
ഉമ്മറത്തേക്ക്
ഓടിയെത്തുമ്പോള്‍ ,
അവളതാ
മിണ്ടാതെ ,
തിരിഞ്ഞു നോക്കാതെ ,
കാറ്റിനൊപ്പം
കിഴക്കോട്ട് പോകുന്നു...
മുറ്റത്ത്
വെയ്യില്‍ വീണ്ടും
പെയ്യാന്‍ തുടങ്ങുന്നു ..
No comments:
Post a Comment