Sunday, 24 June 2012

വഴിവെട്ടുകാരി


നിന്നിലെ 
പ്രണയം,
എന്നിലേക്കെത്തുന്ന,
വഴിവെട്ടുവാനാണ്,
ഇന്നലെ 
അയ്യപ്പനാശാന്റെ, 
കവിത കിടാവിനെ ,
ഞാന്‍ പണിക്കു 
വിളിപ്പിച്ചത്. 

കറുത്ത സത്യങ്ങള്‍ ,
വെളുത്ത മേല്മുണ്ടാല്‍, 
പുതച്ചൊരുക്കി.

കണ്ടതും കേട്ടതും ,
കെട്ടുപെടാതെ ,
ചീകിയൊതുക്കി .

നെറ്റിയില്‍ 
നിഷേധം ചാലിച്ചൊരു ,
 പൊട്ടുകുത്തി .
അവളിന്നലെ  
വഴി വെട്ടുവാനെത്തി .


പ്രണയമേ..
വഴി നിന്നിലെക്കെത്തും 
മുമ്പേ 
ആ കറുമ്പിക്ക് 
പണിക്കൂലിയായി, 
ഞാനെന്റെ  
ഹൃദയം 
കൊടുത്തു പോയ്‌ ,


പൊറുത്തേക്കുക! 




    

2 comments:

  1. പ്രണയമേ..
    വഴി നിന്നിലെക്കെത്തും
    മുമ്പേ
    ആ കറുമ്പിക്ക്
    പണിക്കൂലിയായി,
    ഞാനെന്റെ
    ഹൃദയം
    കൊടുത്തു പോയ്‌
    - ഏറെ ഇഷ്ടമായി ഈ വരികള്‍.
    (കമന്ടിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണെ, ഉടന്‍തന്നെ)

    ReplyDelete