Thursday 2 May 2013

ഇപ്പോഴും...


ആവുന്നത്ര ഇടിച്ചു നിരത്തിയിട്ടും 
പൊളിച്ചു മാറ്റിയിട്ടും 
മുറിച്ചു വിറ്റിട്ടും 
ഈ ബാല്യമെന്താണിങ്ങനെ
സ്റ്റാറ്റസിനു നിരക്കാത്ത വിധം
ഓടിട്ട പുരയും
ത്രികോണ മലയും
ഒരു ഈർക്കിലി മരവും
വരച്ചുകൊണ്ടേയിരിക്കുന്നത് ?! ,
ഇപ്പോഴും ... !!

5 comments:

  1. ഒരു മാറ്റമൊക്കെ വേണ്ടേ...??

    ReplyDelete
  2. ഇപ്പോഴത്തെ കുട്ടികളൊക്കെ ഒത്തിരി മാറിപ്പോയി ഇഷ്ടാ ......

    ReplyDelete
  3. വരച്ചാലും വരയാത്ത കാലമല്ലേ ഇനി വരാന്‍ പോകുന്നത്

    ReplyDelete
  4. അതൊരു ഭാഗ്യമല്ലേ?

    ശുഭാശംസകൾ...

    ReplyDelete
  5. കാണാത്ത ദൈവത്തെ പോലെ അറിയുന്ന പ്രകൃതി ബാല്യം എല്ലാം മറക്കുമ്പോഴും എല്ലാം അറിയുന്ന സുവർണ്ണ കാലം

    ReplyDelete