Monday 3 June 2013

ഒരു കാട്ടുപാതക്കവസാനം ...

നിന്റെ കണ്ണുകളൊരു 
കാട്ടരുവിയാണ് 
ചുരുണ്ട് നീണ്ട വള്ളി പടർപ്പുകൾ 
വകഞ്ഞുമാറ്റി 
നെറ്റിയുടെ സമതലത്തിലൂടെ 
മൈലുകളോളം നടന്ന്
മൂക്കു പാലത്തിന്റെ
പൊള്ളയായ
മരത്തടി തൂങ്ങി താഴെയിറങ്ങി
തണുപ്പിനാഴം നോക്കാനൊന്ന്
തൊട്ടതേ ഓർമയുള്ളൂ

എവിടെയോ ചീങ്കണ്ണിയെ പോലെ
പതുങ്ങി നിന്ന
ഒരടിയൊഴുക്ക്
വാ തുറന്നു ചാടി വീണ്
ഒറ്റ പിടിക്കെന്നെ
ഉള്ളിലേക്കാഴ്ത്തി
എവിടേക്കോ
വലിച്ചുകൊണ്ട് പോവുകയാണ്

ഒന്ന് ശ്വാസമെടുക്കാൻ ,
എന്നാണ് എനിക്കിനി
പുറത്തു വരാനാവുക ?

5 comments:

  1. നല്ല കവിത ഇഷ്ടായി കണ്ണീരല്ല കവിത

    ReplyDelete
  2. കണ്ണ് കണ്ടിട്ട് കാട്ടരുവിയാന്ന് തോന്നണില്യാ കേട്ടോ

    ReplyDelete