Friday 21 June 2013

അന്ധവിശ്വാസങ്ങൾ



വീട്ടിലേക്ക്‌ പോകുമ്പോൾ 
നന്നായൊന്നു തയ്യാറെടുക്കണം ,

ഡാർവിനെ മനസ്സിലുറപ്പിക്കണം ,
ചർവാകനെ ചവച്ചു കുടിക്കണം,
ഡോക്കിന്സിനെ ഉത്തരം പറയാനേൽപ്പിക്കണം,

ഹെന്ത് കാര്യം ?

ഇത്തവണയും നേരം വെളുക്കുമ്പോൾ ,
അമ്മയുടെ 'ഓടടാ..' വിളിയിൽ
ഇറങ്ങിമണ്ടി ,കുറിതൊട്ട്, കിടന്നുരുണ്ട്,

എന്റെ യുക്തിവാദം ആൽത്തറയിൽ ,
മുട്ടുതടവി അമാന്തിച്ചിരിക്കുന്നത് കാണാം ..

2 comments:

  1. എല്ലാ വാദങ്ങൾക്കും വീണ്ടുമുയരുന്ന ഈ ചോദ്യത്തിൽ ഉത്തരം മുട്ടുന്നു.


    ''എന്തു കൊണ്ട്..?''


    ശുഭാശംസകൾ....

    ReplyDelete
  2. എല്ലാ വാദത്തിനും അവരവരുടേതായ യുക്തികളുണ്ട്

    ReplyDelete